India National

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ..

ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക.

മുന്‍ഗണനാക്രമം ഇങ്ങനെ..

1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍

2. 2 കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍

3. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍- മൂന്നാമത് മുന്‍ഗണന നല്‍കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കോവിഡ് ബാധിച്ചാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.

4. 1 കോടി പ്രത്യേക കാറ്റഗറിയിലുള്ളവര്‍- 50 വയസ്സില്‍ താഴെയുള്ള, എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍

ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൌജന്യമായാണ് കോവിഡ് വാക്സിന്‍ നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.