ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ചാഹറിനെ ഉള്‍പ്പെടുത്തിയേക്കും. രാഹുല്‍ തെവാട്ടിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പൂര്‍ണ കായികക്ഷമത കാണിക്കാത്ത സാഹചര്യത്തിലാണ് താരത്തെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.
21കാരനായ ചാഹര്‍ കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മാത്രമല്ല, 2019ല്‍ ഇന്ത്യക്ക് വേണ്ടി ടി20യില്‍ അരങ്ങേറിയ താരമാണ് ചാഹര്‍. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചെങ്കിലും പിന്നീട് അവസരമൊന്നു ലഭിച്ചില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് പിന്നാലെ തെവാട്ടിയയും ബിസിസിഐയുടെ പുതിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളായ കെ.എസ് ഭരത്, അഭിമന്യൂ ഈശ്വര്‍, ഷഹബാസ് നദീം, പ്രിയങ്ക പാഞ്ചല്‍ എന്നിവരെ വിജയ്ഹസാരെ ട്രോഫി ടൂര്‍ണമെന്റിനായി വിട്ടുകൊടുത്തിരുന്നു. കഴിഞ്ഞ മാസം നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിലാണ് വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ തെവാട്ടിയയും പരാജയപ്പെട്ടത്. അതേസമയം രണ്ടാം തവണയും ഇവര്‍ക്ക് ടെസ്റ്റ് നടത്തിയിട്ടുണ്ട്. അതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.