India

ആശങ്കയകലാതെ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്

ആകെ കോവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്കും മരണം 36, 500 ലേക്കും അടുക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധിതർ ഇന്നും 55,000 ഉം മരണം 750 ഉം കടക്കും. ആകെ കോവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക മന്ത്രി ബി.സി പാട്ടീലിനും കോവിഡ് സ്ഥിരീകരിച്ചു. യുപിയിൽ 4000 ത്തിനും ബംഗാളിൽ 2400 നും മുകളിലാണ് ആണ് പുതിയ രോഗബാധിതർ. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. പ്രതിമാസം കോവിഡ് വ്യാപന തോത് കണ്ടെത്താൻ നടത്തുന്ന അഞ്ച് ദിവസത്തെ സെറോ സർവ്വേ ഇന്ന് തുടങ്ങും.

ഇന്ന് മുതൽ ഹോട്ടലുകളും ഗല്ലികളിൽ ചന്തകളും തുറക്കാനുള്ള ഉള്ള അനുമതി സർക്കാർ നൽകിയിരുന്നെന്തിലും ഗവർണർ തടഞ്ഞു. അതേസമയം അൺലോക്ക് ഡൗൺ മൂന്നാം ഘട്ട മാർഗനിർദേശങൾ പ്രാബല്യത്തിൽ വന്നു.