രാജ്യത്ത് 13,451 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. 14,021 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,97,339 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ ഇന്നലെ 806 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. അതിൽ 248 എണ്ണം കൊൽക്കത്തയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുർഗാപൂജ ആഘോഷങ്ങൾക്കിടെ ഉണ്ടായ വൻ ജനക്കൂട്ടമാണ് കൊൽക്കത്തയിൽ കേസുകളുടെ വർധനയ്ക് കാരണം. അസമിലെ പ്രതിദിന കേസുകൾ 300 നും 400 നും ഇടയിലായതിനാൽ, സംസ്ഥാന സർക്കാർ ഇന്നലെ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. കേരളത്തില്‍ ഇന്നലെ 7163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/10/covid-cases-kerala.jpg?resize=1200%2C620&ssl=1)