സംസ്ഥാനങ്ങള്‍ക്ക് മൂലധന നിക്ഷേപത്തിന് ഒരു ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. കേന്ദ്രം പലിശയില്ലാത്ത വായ്പയായി ഈ തുക നല്‍കും. സംസ്ഥാനങ്ങള്‍ക്ക് നിയമപരപമായി എടുക്കാവുന്ന വായ്പക്ക് പുറമെയാണിതെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനങ്ങളുടെ വായ്പാ പരിധി കൂട്ടില്ല. 4.5 ശതമാനമായി തുടരും. ഊർജമേഖലയില്‍ പരിഷ്കരണത്തിന് തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ക്ക് നാല് ശതമാനം മാത്രമായിരിക്കും. സംസ്ഥാന ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കുള്ള സര്‍ക്കാർ വിഹിതം 14 ശതമാനമാക്കി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻപിഎസ് നിക്ഷേങ്ങൾക്ക് നികുതി ഇളവ് നൽകും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് നികുതിയിളവ് നല്‍കും. 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും.
Related News
ശമ്പള പരിഷ്കരണം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ നിരാഹാര സമരം ഇന്ന്
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് നിരാഹാര സമരം നടത്തും. ശമ്പള പരിഷ്കര ഉത്തരവും അലവന്‍സ് പരിഷ്കരണവും ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 9 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് കെജിഎംസിടിഎയുടെ തീരുമാനം. കഴിഞ്ഞ മാസം 29ന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ മൂന്ന് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചിരുന്നു.
ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു
കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേളയുടെ സംഘാടകരായ മൂന്ന് കായിക അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് ഉണ്ടായ മരണത്തിന് ചുമത്തുന്ന ഐപിസി 304 എ വകുപ്പ് ചുമത്തിയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മേളയുടെ പ്രധാന റഫറിയായ മുഹമ്മദ് കാസിം, ഹാമര്‍ത്രോ റഫറിയായ മാര്ട്ടിന്,ഗ്രൌണ്ട് റഫറിയായ ജോസഫ് സേവി എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. […]
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.