Association Europe India Pravasi Switzerland

കരുണയുടെ നിറക്കാഴ്ച്ചയുമായി വീണ്ടും “ലൈറ്റ് ഇൻ ലൈഫ് ” സ്വിറ്റ്സർലാൻഡ്‌ – ആസാമിൽ നിർമിച്ച സ്കൂളിന്റെ ഉൽഘാടനം നിർവഹിച്ചു

ചാരിറ്റി പ്രവർത്തനങ്ങളിൽ മാത്രം സജീവമായ,സ്വിറ്റസർലണ്ടിലെ ജീവ കാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് സ്വിറ്റ്സർലൻഡ് ,വിദ്യാഭ്യാസ സാധ്യതകൾ വിരളമായ പിന്നോക്കപ്രദേശങ്ങളിൽ സ്‌കൂൾ നിർമ്മിക്കുന്നതിൻറെ ഭാഗമായി തുടക്കമിട്ട ആസാമിലെ പാൻപുരിയിലെ വിദ്യാലയസമുച്ചയത്തിന്റെ ഉൽഖാടനം നിർവഹിച്ചു പാൻപുരിയിൽ സ്‌കൂൾ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ സംഘടനയെ പ്രതിനിധീകരിച്ചു ആറ് അംഗങ്ങൾ പങ്കെടുത്തു ..നാടിൻറെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടുവന്ന സംഘടനാ പ്രതിനിധികളെ സമ്മേളനത്തിലേക്ക് തികച്ചും ട്രഡീഷണൽ രീതിയിൽ സ്വാഗതമേകി സ്വീകരിച്ചു .

പുതിയതായി നിർമ്മിച്ച സമുച്ചയത്തിന്റെ ആശിർവാദ കർമ്മങ്ങൾ പ്രോവിന്സിയാൽ റെവറൻ ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു .ഉൽഘാടന കർമ്മം സംഘടനയുടെ പ്രസിഡന്റ് ശ്രീ ഷാജി അടത്തലയും നിർവഹിച്ചു .മഹനീയ കർമ്മത്തിനു സാക്ഷികളായി ഫാദർ സജി ജോർജ് ,ഫാദർ കാർലോസ് ,പാരിഷ് വികാരി ഫാദർ റോണേഷ് ,ഫാദർ അനിൽ എന്നിവരും സംഘടനാ പ്രതിനിധികളായി Lali Adathala, Mathew Thekkotil, Annama Thekkottil, Mathew Chittezhathu, Leelama Chittezhathu എന്നിവരും സന്നിഹിതരായിരുന്നു .തുടർന്ന് നടന്ന ചടങ്ങിനെ നിറപ്പകിട്ടേകുവാൻ പ്രാദേശികമായ കലാപരിപാടികൾ ഒരുക്കിയിരുന്നു .

രണ്ടുകോടി രൂപ ചെലവ് വരുന്ന ഈ സ്‌കൂൾ പദ്ധതിയിൽ ഒരുകോടി രൂപ സമാഹരിച്ചു നൽകി സഹായിക്കുവാനാണ് സംഘടനാ ലക്‌ഷ്യം വച്ചിരിന്നത് . ഇതിലേക്കായി ഫണ്ട് സമാഹരണത്തിനായി കഴിഞ്ഞ ഡിസംബറിൽ സംഘടന ചാരിറ്റി ഈവന്റ് നടത്തിയിരുന്നു. അർപ്പണമനോഭാവത്തോടെയുള്ള പതിന്നാലു കുടുംബങ്ങളുടെ അകമഴിഞ്ഞ പ്രവർത്തനത്തിലൂടെയും വര്ഷം തോറും സംഘടന നടത്തിവരുന്ന ചാരിറ്റി പ്രോഗ്രാമിലൂടെയും , സ്വിറ്റസർലണ്ടിലെ ഉദാരമതികളായ ജനങ്ങളിൽ നിന്നുമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരിക്കുന്നത് …

സ്വിറ്റസര്‍ലണ്ടിലെ പതിനാല് മലയാളി കുടുംബങ്ങള്‍, അഞ്ച് വര്ഷം മുമ്പ് രൂപം കൊടുത്ത ലൈറ്റ് ഇൻ ലൈഫ് എന്ന ഈ സംഘടന ഏവരാലും അഭിനന്ദനമർഹിക്കുന്ന ചാരിറ്റി പ്രവർത്തനമാണ് ഇതിനോടകം ഇന്ത്യയിൽ നടത്തിവരുന്നത് …പല പ്രൊജെക്ടുകളിലായി ഇതിനോടകം രണ്ടര കോടിയിൽ അധികം രൂപയാണ് കഷ്ട്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി നൽകിയത് … സ്വിറ്റസർലണ്ടിലെ എല്ലാ മലയാളികൾക്കും അഭിമാനാർഹമാണ് ഈ സംഘടനയുടെ മുന്നേറ്റം .