ലണ്ടൻ: അർബുദ ചികിത്സയിൽ നിർണായക കണ്ടെത്തലുമായി എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. ആരോഗ്യകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്ന മരുന്നാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ട്രോജൻ ഹോഴ്സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്. ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുമെന്നതു കൊണ്ടാണ് മരുന്നിനെ ട്രോജൻ ഹോഴ്സ് ഡ്രഗ് എന്ന് വിളിക്കുന്നത്. നിലവിൽ റേഡിയേഷൻ, കീമോ തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാ പ്രതിവിധികളാണ് അർബുദത്തിന് സാധാരണഗതിയിൽ നിർദേശിക്കപ്പെടുന്നത്.
Related News
ആര്.ടി.പി.സി.ആര് ടെസ്റ്റിന് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് ഇരട്ടിയിലധികം തുക
കൊവിഡ് വ്യാപനം മുതലെടുത്ത് ആര്.ടി.പി.സി.ആര് ടെസ്റ്റിനു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ആര്.ടി.പി.സി.ആര് ടെസ്റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപയ്ക്കാണ്. 600 രൂപയില്‍ താഴെ നിരക്കില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോള്‍ സ്വകാര്യ ലാബുകള്‍ക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറഷന് പുറത്തു […]
ആന കൊടുത്താലും കുഞ്ഞുവാവക്ക് സ്മാർട്ട്ഫോൺ കൊടുക്കരുത്
മുതിർന്നവരിലെ സ്മാർട്ട്ഫോൺ ഉപയോഗം കാഴ്ചക്കുറവും കഴുത്തുവേദനയും ഉറക്കമില്ലായ്മയും മുതൽ ഉത്കണ്ഠയും വിഷാദരോഗവും വരെ ഉണ്ടാക്കുമെന്ന് പല പഠനങ്ങളുടെയും വെളിച്ചത്തിൽ ഏറെക്കുറെ സ്ഥാപിക്കപ്പെട്ടതാണ്. അൽപം മുതിർന്ന കുട്ടികളിലും മുറിഞ്ഞ ഉറക്കം, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാരകമായ അവസ്ഥകൾ സൃഷ്ടിക്കാൻ അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നുവെന്നും വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ തീരെ ചെറിയ കുട്ടികളിലോ? നടക്കാനും സംസാരിക്കാനും തുടങ്ങുന്ന പ്രായത്തിൽ തന്നെ ഫോണിൽ വീഡിയോകളും പാട്ടുകളും കണ്ടു നടക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള […]
കൊവിഡ്: കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍
കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങള് സ്ഥിരീകരിക്കുന്നത് […]