ആയുര്‍വേദത്തില്‍, വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ പ്രധാന ചേരുവകളാണ് ഇഞ്ചിയും മഞ്ഞളും. ഇഞ്ചിയാണോ മഞ്ഞളാണോ ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമെന്ന് നോക്കാം. ഇഞ്ചിയിലെ വിവിധ വിറ്റാമിനുകള്‍ ഇഞ്ചിയില്‍ മഗ്നീഷ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ കാല്‍സ്യം, ഫോസ്‌ഫറസ്, ചെമ്പ് , സിങ്ക് , ഇരുമ്പ് എന്നിവയും ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്.
ദഹനം മെച്ചപ്പെടുത്തും. പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തും. ജലദോഷം, തൊണ്ട വേദന, മൂക്കടപ്പ് എന്നിവയ്‌ക്ക് ആശ്വാസം നല്‍കും. മനംപിരട്ടല്‍ കുറയ്‌ക്കും വായുക്ഷോഭം കുറയ്‌ക്കും. വയറ് വേദന കുറയ്‌ക്കും. നീരും സന്ധി വേദനയും.കുറയ്‌ക്കും നിറത്തിന്റെ അപര്യാപ്‌തത മൂലമുള്ള ചര്‍മ്മത്തിലെ പാടുകള്‍ കുറയ്‌ക്കും തുടങ്ങിയവയാണ് ഇഞ്ചി കൊണ്ടുള്ള ഗുണങ്ങള്‍.
ആഹാരത്തിന് മുമ്പും ശേഷവും നാരങ്ങനീരില്‍ ഉപ്പും ഇഞ്ചിയും ചേര്‍ത്ത് കഴിക്കുന്നത് വിശപ്പും ദഹനവും മെച്ചപ്പെടുത്താന്‍ സഹായിക്കും .ആഹാരത്തിലെ മികച്ച രുചികൂട്ടായി ഉപയോഗിക്കാം. ഇഞ്ചി നീരും തുളസി നീരും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് പനിയും ചുമയും കുറയാന്‍ സഹായിക്കും.
ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവയുടെ മികച്ച സ്രോതസ്സാണ് മഞ്ഞള്‍. മഗ്നീഷ്യം, വിറ്റാമിന്‍ സി, കാത്സ്യം എന്നിവയും മഞ്ഞളില്‍ കാണപ്പെടുന്നുണ്ട്. മഞ്ഞളിന്റെ ഗുണങ്ങള്‍ അണുബാധ കുറയ്‌ക്കും രക്തയോട്ടം മെച്ചപ്പെടുത്തും ദഹനം മെച്ചപ്പെടുത്തും വ്രണങ്ങള്‍ ഭേദമാക്കും ചര്‍മ്മത്തിന് തിളക്കം നല്‍കും. രോഗപ്രതിരോധ ശേഷി ഉയര്‍ത്തും. കരളിനെ വിഷവിമുക്തമാക്കും. കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്തും സ്വതന്ത്ര റാഡിക്കലുകളെ ചെറുക്കും. അനീമിയ പിരിഹരിക്കും. ജലദോഷവും കഫവും ഉണ്ടാകുന്നത് ചെറുക്കും. സന്ധിവേദനയ്‌ക്കും നീരിനും ആശ്വാസം നല്‍കും.
ചെറുപ്പം നിലനിര്‍ത്താനുള്ള മുഖലേപനം ഉണ്ടാക്കാം. മഞ്ഞളും പാലും ജലദോഷത്തെ ചെറുക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും .ഇന്ത്യന്‍ പാചകത്തിലെ പ്രത്യേകിച്ച് കറികളിലെ പ്രധാന ചേരുവയാണ് മഞ്ഞള്‍. നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ് മഞ്ഞള്‍.