Health

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ…

കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന ബേബി ഫുഡുകള്‍ പലരുടെയും വീക്ക്നെസാണ്. കുട്ടിക്ക് വണ്ണം വയ്ക്കും, ഉയരം കൂടും തുടങ്ങിയ അവകാശവാദങ്ങളുമായി ആകര്‍ഷണീയമായ പായ്ക്കറ്റുകളിലിറങ്ങുന്ന ഇത്തരം റെഡിമെയ്ഡ് പൊടികള്‍ എന്തു വില കൊടുത്തും പലരും വാങ്ങുകയും ചെയ്യും. എന്നാല്‍ ഇത്തരം പൊടികള്‍ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റുമെന്നല്ലാതെ യാതൊരു ഫലവും ചെയ്യില്ലെന്ന് ഡോക്ടര്‍ ഷിംന അസീസ് പറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അവശ്യസന്ദർഭങ്ങളിൽ ശിശുരോവിദഗ്‌ധർ നിർദേശിച്ചാലല്ലാതെ കുഞ്ഞിന്‌ ഫോർമുല മിൽക്‌ നൽകിത്തുടങ്ങരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സെക്കൻഡ്‌ ഒപീനിയൻ – 059

കുട്ടി ഉയരം വെക്കാൻ ഒരു റെഡിമെയ്‌ഡ്‌ പൊടി, കുഞ്ഞുവാവ പരസ്യത്തിലെ പോലെ ഗുണ്ടുമണിയാകാൻ മറ്റൊരു പൊടി, ഭക്ഷണത്തിലെ കുറവുകൾ നികത്താൻ വേറൊന്ന്, ഇതൊന്നും പോരാഞ്ഞിട്ട്‌ നേരത്തിന്‌ ഭക്ഷണം കഴിച്ചില്ലേലും വേണ്ടില്ല അവർക്ക്‌ കൊറിക്കാനായി വാങ്ങി വെച്ചിരിക്കുന്ന വൈവിധ്യമാർന്ന സ്‌നാക്കുകളും ! ഇത്‌ കൊണ്ടൊക്കെ വല്ല കാര്യോമുണ്ടോ എന്നാണ്‌ ഇക്കുറി #SecondOpinion താടിക്ക്‌ കൈ കൊടുത്ത്‌ കുത്തിയിരുന്ന്‌ ആലോചിക്കുന്നത്‌.