Health

അസ്ഥികളുടെ ബലക്ഷയത്തിനു സോയാബീന്‍

ആർത്തവവിരാമം ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്ത്രീഹോർമോണിലു(ഈസ്ട്രജൻ)ണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന്‌ സമാനമായ സസ്യഹോർമോണും (ഐസോഫ്ളോവൻ) അടങ്ങിയ ഭക്ഷണവും ആർത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തിൽനിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സോയാബീനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഗുണകരമായ ഭക്ഷണമെന്നും ബ്രിട്ടനിലെ ഹൾ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സോയയിൽ ഐസോഫ്ളോവൻ ഉണ്ടെന്നതാണ് ഈഗുണത്തിന് കാരണം.

ഗവേഷകർ 200 സ്ത്രീകളിൽ പഠനം നടത്തി. ദിവസേന ഐസോഫ്ളോവനടങ്ങിയ 30 ഗ്രാം സോയാബീൻ നൽകിയായിരുന്നു പഠനം. ആറുമാസത്തിനു ശേഷം ഇവരുടെ രക്തം പരിശോധിച്ചപ്പോൾ സോയ കഴിച്ചവരുടെ രക്തത്തിൽ അസ്ഥികളെ ദുർബലപ്പെടുത്തുന്ന ബീറ്റ സി.ടി.എക്സിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇത്തരം ഭക്ഷണം പിന്തുടർന്നവരുടെ ഹൃദയാരോഗ്യവും മെച്ചമായിരുന്നു.

ഈയിടെ നടന്ന ഒരു പഠനത്തിൽ ജപ്പാൻകാരുടെ ആരോഗ്യത്തിന്റെ രഹസ്യം സോയയടങ്ങിയ ‘നാറ്റു’ എന്ന ഭക്ഷണമാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ കലോറിയും കൂടിയ പ്രോട്ടീനുമാണ് നാറ്റുവിന്റെ സവിശേഷത. മതിയായ അളവിൽ കാത്സ്യവും വിറ്റാമിനും കഴിക്കുകയും വ്യായാമം ചെയ്യുകയുമാണ് അസ്ഥിക്ഷയം വരാതിരിക്കാൻ പിന്തുടരേണ്ട മറ്റു മാർഗങ്ങൾ.