യുഎഇയുടെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ‘പാം ജെബൽ അലി’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് അനുദിനം വളരുകയും അഭിവൃദ്ധി നേടുകയുമാണെന്നും പദ്ധതി പ്രഖ്യാപന വേളയിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
പാം ജുമൈരയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 110 കിലോമീറ്റർ നീളത്തിൽ ബീച്ചുകളുണ്ടാകും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ അനുഭവങ്ങൾ ലഭ്യമാക്കാൻ 80-ലേറെ ഹോട്ടലുകളും റിസോർട്ടുകളുമുണ്ടാകും. 2033-ഓടെ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.