പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ചെവിക്കൽ ചെട്ടിയാർ തൊടി സുഹൈൽ (20) ആണ് മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണം. വീസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ ഉറക്കത്തിൽ എഴുന്നേൽക്കാതിരുന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Related News
ദുബൈയിലേക്ക് മടങ്ങാന്‍ വാക്സിനേഷന് വേണ്ട
ദുബൈ റസിഡന്‍സ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വാക്സിനേഷന് ഇല്ലാതെ മടങ്ങാം. ജി.ഡി.ആര്.എഫ്.എ അനുമതി വേണം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര് ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര് ഫലവും വേണം. എയര്‍ വിസ്താര, ഫ്ളൈ ദുബൈ വിമാനകമ്പനികളുടേതാണ് അറിയിപ്പ്.
തുർക്കിക്കും സിറിയക്കും കൈത്താങ്ങായി സൗദി അറേബ്യ; 48 മില്യൺ ഡോളർ പദ്ധതികളിൽ ഒപ്പുവെച്ചു
ഭൂചലനം കനത്ത നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായ ഹസ്തമേകാൻ സൗദി അറേബ്യ. 48.8 മില്യൺ ഡോളർ (ഏകദേശം 400 കോടി ഇന്ത്യൻ രൂപ) ചെലവ് വരുന്ന പദ്ധതികളിലാണ് സൗദി ഒപ്പു വെച്ചത്. സൗദി മാധ്യമമായ അൽ-ഇഖ്ബാരിയ ടിവിയാണ് ഈ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 3,000 താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് കുരഛ്ഗ് ദിവസങ്ങൾക്ക് മുൻപ് സൗദി പ്രഖ്യാപിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലെയും ദുരന്തബാധിതർക്ക് 100 മില്യൺ ഡോളർ സഹായം യുഎഇ നേരത്തെ തന്നെ […]
സൗദിയില്‍ രോഗമുക്തി നിരക്ക് 86 ശതമാനം; കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ്
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,78,835 ആയി. 2533 പേരാണ് ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത്. 30 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,917 ആയി. സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. […]