Gulf

തീർത്ഥാടകരുടെ തിരക്കൊഴിവാക്കൽ; മക്കയിലെ വിശുദ്ധ ഹറമില്‍ 100 വാതിലുകള്‍ തുറന്നു

മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകൾ തുറന്നതെന്ന് സൗ​ദി അറേബ്യ അറിയിച്ചു.

റമദാനിൽ തറാവീഹ് നമസ്കാരത്തിനായി ഹറം പളളിയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താൻ മക്കയിൽ അനുമതിയായത്.

തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് ആരോ​ഗ്യപരവും സുരക്ഷിതവുമായി പ്രാർത്ഥനകൾ നിർവഹിക്കാനുളള സാഹചര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.