Gulf

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മരിച്ചു

യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് നിര്യാതനായി. ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവര്‍ത്തകനും അബുദാബി കെഎംസിസി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവകാരകത്ത് ജാഫര്‍ യൂസഫ് (35) ആണ് മരിച്ചത്.

നാട്ടിലും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന യുവാവ് രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.