കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Related News
വാക്സിന് എടുക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാം; അനുമതി നല്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
കൊവിഡ് വാക്സിന് സ്വീകരിക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനോ ഹറം പള്ളിയില്‍ പ്രവേശിക്കാനോ അനുമതി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലുമുള്ള ഹറംപള്ളികളിലെ മറ്റ് പ്രാര്‍ത്ഥനകള്‍ക്കും കൊവിഡ് ബാധിതനോ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവനോ അല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതി. വിദേശ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണ്. ഉംറ തീര്‍ത്ഥാടനത്തിനും മദീനയില്‍ പ്രാര്‍ത്ഥിക്കാനുമാണ് ഇപ്പോള്‍ അനുമതി എടുക്കേണ്ടത്. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പെര്‍മിറ്റ് […]
പി.പി.ഇ കിറ്റ് ധരിച്ചുള്ള യാത്ര തുടങ്ങി
വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി പി.പി.ഇ കിറ്റുകൾ ധരിച്ച് കൊണ്ട് കേരളത്തിലേക്ക് പ്രാവാസികളുടെ യാത്ര ആരംഭിച്ചു. ഏത് തരം പി.പി.ഇ കിറ്റുകളാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ യാത്രക്കാർ ആശയകുഴപ്പത്തിലായി. കോവിഡ് പരിശോധന സാധ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. എന്നാൽ ഏത് തരം പി.പി.ഇ കിറ്റുകളാണ് […]
അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു
സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ പത്തുപേരാണ് മരിച്ചത്.ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കാർ വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വർക്ക്ഷോപ്പിന് മുകളിൽ താമസിച്ചിരുന്ന ജീവനക്കാരാണ് പുക ശ്വസിച്ചും പൊള്ളലേറ്റും മരിച്ചത്..