ലോകരാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബന്ധം പൊതുവില്‍ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം സവിശേഷമായി ഇന്ത്യ -സൗദി ബന്ധത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനും ജി 20 ഉച്ചകോടി സഹായകമായതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. വാണിജ്യ – വ്യവസായ മേഖലകളില്‍ ഒരു നവയുഗപ്പിറവിയ്ക്കാണ് ഡല്‍ഹി ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യന്‍ ജനതയുടെയും പേരില്‍ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരുതാര്‍ഥ്യമാണ് ലോക നേതാക്കള്‍ക്ക് അനുഭവിക്കാനായത്
ജി 20 ക്ക് ശേഷമുള്ള സല്‍മാന്‍ രാജകുമാരന്റെ ഔദ്യോഗിക സന്ദര്‍ശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തുകയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യ സൗദി വാണിജ്യ ഉച്ചകോടിയിലും കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ ബഹുമാനാര്‍ത്ഥം രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും യൂസഫലി സംബന്ധിക്കുന്നുണ്ട്.