സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,78,835 ആയി. 2533 പേരാണ് ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത്. 30 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,917 ആയി.
സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 86 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,40,081 ആയി വര്‍ധിച്ചു.
രാജ്യത്ത് 35837 ആക്ടീവ് കേസുകളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 2011 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. 36,666 സാമ്പിളുകള്‍ ആണ് പുതുതായി പരിശോധിച്ചത്. ഇതുവരെ 34,32,354 സാമ്പിളുകളാണ് പരിശോധിച്ചത്.