മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്റൈന്റെ ആഭിമുഖ്യത്തില്‍ ബലി തര്‍പ്പണം സംഘടിപ്പിച്ചു. 200 ആളുകള്‍ ബലിതര്‍പ്പണത്തില്‍ പങ്കെടുത്തതായി ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു. ബലിതര്‍പ്പണത്തിന് മൂത്തേടത്തു കേശവന് നമ്പൂതിരി,മനോജ്, ഹരിമോഹന്‍, ശ്രീജിത്ത്, ഷാജി, പ്രവീണ്‍, വിനായക് വിസ്മയ, അഖില്‍, രാജു അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
Related News
എണ്ണവില കുതിക്കുന്നു, രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത വർധിച്ചതായി സാമ്പത്തിക വിദഗ്ധർ
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭിക്കുക. അതേ സമയം ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് ഇടിത്തീയായി മാറുകയാണ് അസംസ്കൃത എണ്ണവിലവർധന. പിന്നിട്ട രണ്ടു മാസമായി ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വർധന പ്രകടമാണ്. 2019 ഏപ്രിൽ മാസത്തിനിപ്പുറം എണ്ണവിലയിൽ ഏറ്റവും ഉയർന്ന വർധന കൂടിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഊർജിത വാക്സിനേഷൻ നടപടികളിലൂടെ കോവിഡ് വ്യാപനം […]
കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ
കോഴിക്കോട് നാദാപുരം തൂണേരിയിൽ പ്രായ പൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. തൂണേരി സ്വദേശി പാറോള്ളതിൽ ഇസ്മയിൽ (52 ) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇസ്മയിൽ വിദേശത്തേക്ക് കടന്ന് കളഞ്ഞു. പിന്നീട് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇസ്മയിൽ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി […]
ഗള്‍ഫില്‍ കോവിഡ് രോഗികള്‍ ഏഴര ലക്ഷം കവിഞ്ഞു
ഗൾഫിൽ ഇരുപത്തിനാലു മണിക്കൂറിൽ മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. 26 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇ3താടെ ഗൾഫിലെ കോവിഡ് മരണസംഖ്യ 6342 ആയി. സൗദിയിൽ 24 പേർ മരിച്ചു. ബഹ്റൈനിൽ രണ്ടും കുവൈത്തിൽ ഒന്നും മരണം സ്ഥിരീകരിച്ചു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ. ഇതോടെ ഗൾഫിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി അറുപത്തി ആറായിരം കവിഞ്ഞു. ഗൾഫിൽ മൂവായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി. അതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം […]