പരീക്ഷാകാലത്ത് മറ്റെന്തിനേക്കാളും കുട്ടികള്ക്കും രക്ഷിതാക്കള്ക്കും പേടി ഓര്മശക്തിയെയാണ്. പഠിച്ച കാര്യങ്ങള് മറന്നുപോകുമോ എന്ന ആശങ്കയാണ് ഇരു കൂട്ടര്ക്കും എന്നാല് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഓര്മശക്തി വര്ധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണപദാര്ഥങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം സ്ട്രോബെറി,ബട്ടര്ഫ്രൂട്ട്,ഓറഞ്ച്,നെല്ലിക്ക,പേരക്ക തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്മശക്തി കൂട്ടുന്നതിനും ഉത്തമമാണ്. ബ്രക്കോളി, ബ്രസല്, സ്പ്രൗട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവര്ഗങ്ങളാണ് ഓര്മശക്തിക്ക് ഉപകരിക്കുന്ന മറ്റ് പദാര്ഥങ്ങള്. ഇവ തലച്ചോറിന്റെ പ്രവര്ത്തനവേഗം വര്ദ്ധിപ്പിക്കും.ബ്രോക്കോളി വേവിച്ച് സലാഡ് രൂപത്തില് കുട്ടികള്ക്ക് നല്കാവുന്നതാണ്. കൂടാതെ ഒമേഗാ ഫാറ്റി ആസിഡ് 3 അടങ്ങിയിട്ടുള്ള കടല് മത്സ്യങ്ങളായ അയല,മത്തി,ചൂര തുടങ്ങിയവയും തലച്ചോറിന്റെ പ്രവര്ത്തനത്തിന് ഉത്തമമാണ് ഇവയ്ക്ക് പുറമെ സോയാബീന്,ബദാം,വാല്നട്ട് എന്നിവയിലും ഒമേഗാ 3 അടങ്ങിയിട്ടുണ്ട്. ചുവപ്പ് പച്ച നിറത്തിലുള്ള ചീരയും ഉത്തമമാണ്.
Related News
കേളി ചാരിറ്റി പ്രോജക്ടായ “കിൻഡർ ഫോർ കിൻഡർ” സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി.
സൂറിക്ക് : സ്വിറ്റസർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളിയുടെ പ്രോജക്ട് ആയ കിൻഡർ ഫോർ കിൻഡറിന്റെ നേതൃത്വത്തിൽ സൂറിച്ചിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ നടത്തി. കിൻഡർ ഫോർ കിൻഡർ എല്ലാ വർഷവും നടത്തി വന്നിരുന്ന ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആണ് ഫുഡ് ഫെസ്റ്റിവൽ. കൊറോണ എപ്പിഡമി കാരണം കഴിഞ്ഞ മൂന്ന് വർഷം ചാരിറ്റി പ്രോഗ്രാം നടത്തുവാൻ സാധിച്ചിരുന്നില്ല. സൂറിക്ക് ഹോർഗൻ ഹാളിൽ നടത്തിയ പരിപാടിയിൽ നിരവധി തദ്ദേശീയർ പങ്കെടുത്തു. കേരളത്തിന്റെ തനതു വിഭവങ്ങളായ അപ്പവും […]
യൂറോപ്പിൻ്റെ മാസ്മരികതകളിൽ കണ്ണു മങ്ങാതെ തനി കേരളീയതയിൽ ജീവിക്കാൻ കൊതിക്കുന്ന സ്വിസ്സ് മലയാളികളുടെ ഉറ്റ സുഹൃത്തു സുരാജ് കോച്ചേരി എന്ന കുട്ടൻ- വി ആർ നോയൽ രാജ്
സ്വിറ്റ്സർലണ്ടിലെ ഹൃദയഭാഗമായ സൂറിച്ചിലെ കേരളാ ഹോട്ടലിൻ്റെ ഉടമ മലയാളിയായ സുരാജ് ആണ് .എറണാകുളം ജില്ലയിലെ എടവനക്കാട് കോച്ചേരി കൃഷ്ണൻ കാർത്യായനി ദമ്പതികളുടെ മകനായ സുരാജ് സുഹൃത്തുക്കളുടെ കുട്ടനാണ്. കെ പി എം ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ചെങ്ങന്നൂർ ഐ ടി ഐ യിൽ നിന്ന് വെൽഡിംഗ് ട്രേഡിൽ സർട്ടിഫിക്കറ്റ് നേടി. തുടർന്ന് സ്വിറ്റ്സർലണ്ടിലേക്ക്. സഹോദരിമാർ അവിടെ ജോലിയിൽ ഉണ്ടായിരുന്നതാണ് അതിന് നിമിത്തമായത്. പിന്നീട് ഇസ്രായേലിലേക്ക് . അവിടെ രണ്ടുവർഷക്കാലം കാർഷികരംഗത്ത് ജോലിയും പഠനവും. ഗജറാത്തിലെ അമുൽ എന്ന സഹകരണ […]
ഇതാണ് ലോകത്തെ അമ്പരിപ്പിച്ച മിറാക്കിൾ ജ്യൂസ്
ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്റെ ആരാധകരാണ്. അതിന്റെ രുചിമാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്. മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും. പേര് കേട്ട് ഭയക്കേണ്ട നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളു ഈ പാനീയം. മാതളനാരങ്ങ- 2 tbsp ഒരു ആപ്പിളിന്റെ പകുതി ഒരു പീച്ച് ചുവന്ന മുന്തിരി- 5-6 എണ്ണം ഒരു ബിറ്റ്റൂട്ടിന്റെ പകുതി വെള്ളം- 1 കപ്പ് തയ്യാറാക്കേണ്ട വിധം : മേൽപ്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്സിയിലാക്കി […]