നിപ വൈറസ് ബാധ പ്രമേയമാകുന്ന വൈറസ് എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. കോഴിക്കോട് കഴിഞ്ഞ വര്‍ഷം ഉണ്ടായ നിപബാധയാണ് ചിത്രത്തിന് ആധാരം. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയും അതിജീവനവുമാണ് പറയുന്നത്. നിപ വീണ്ടും വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. എന്നാൽ വൈറസ് ഒരു സർവൈവൽ ത്രില്ലറാണ്. ഒരിക്കൽ നമ്മൾ അതിജീവിച്ചു. ഇനിയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന അണിയറ പ്രവർത്തകരുടെ പ്രഖ്യാപനത്തോടെയാണ് ചിത്രം ഇന്ന് തിയറ്ററുകളിലേക്കെത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.
കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആസിഫ് അലി, രേവതി, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും വരത്തന്‍ എന്ന സിനിമയ്ക്കു ശേഷം സുഹാസ്-ഷറഫ് കൂട്ടുകെട്ടും ചേര്‍ന്നാണ് വൈറസിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായാണ് വൈറസ് റിലീസ് ചെയ്യുന്നത്.