ലോകത്ത് ഏറ്റവുമധികം അവാർഡുകൾ നേടിയതും ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത ടെലിവിഷൻ സീരീസ് ആണ് ജിഓടി എന്നറിയപ്പെടുന്ന ഗെയിം ഓഫ് ത്രോൺസ്. ഗെയിം ഓഫ് ത്രോൺസ് ആരാധകർ ഹൗസ് ഓഫ് ദി ഡ്രാഗണിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഈ കഴിഞ്ഞ ഞായറാഴ്ചച്ചയായിരുന്നു പ്രീമിയർ. ന്യുയോർക്ക് നഗരത്തിലെ ഒരു അപാർട്മെന്റ് മുഴുവനും ഒരേ സമയം ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ പ്രീമിയർ കാണുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോയിൽ ഡസൻ കണക്കിന് അയൽക്കാർ ഒരേ സമയം ഒരേ ചാനൽ ട്യൂൺ ചെയ്യുന്നത് കാണാം.
ആളുകൾ ഒരേസമയം ഷോ സ്ട്രീം ചെയ്യുന്ന വീഡിയോ ഏറെ കൗതുകം നിറഞ്ഞതാണ്. ആരാധകർക്കിടയിൽ വിഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ‘Big #HouseoftheDragon night in New York City apartments @HBO’ എന്ന അടിക്കുറിപ്പോടെ @Bkillinit ആണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ, ന്യൂയോർക്ക് അപ്പാർട്ട്മെന്റ് സമുച്ചയം മുഴുവൻ ഒരേ സമയം ഒരേ ഷോ കാണുന്നത് കാണാം. എപ്പിസോഡ് പ്ലേ ചെയ്യുമ്പോൾ ലൈറ്റുകൾ ഒരേ സ്വരത്തിൽ മിന്നിമറയുന്നതും വീഡിയിയയിൽ ഉണ്ട്. ആശ്ചര്യമാണ് ഈ നിമിഷമെന്നാണ് ആളുകൾ കുറിച്ചത്.
ഒരു മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡ് മാത്രമേ സംപ്രേഷണം ചെയ്തിട്ടുള്ളൂവെങ്കിലും എപ്പിസോഡ് ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇതിഹാസ പരമ്പര ‘ഗെയിം ഓഫ് ത്രോൺസി’നെക്കാൾ മികച്ച വെബ് സീരീസെന്ന വിശേഷണവുമായാണ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ സ്ട്രീമിങ് തുടരുന്നത്. ഗെയിം ഓഫ് ത്രോൺസിൻ്റെ സ്പിൻ ഓഫായി എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന സീരീസിൻ്റെ ഒരു എപ്പിസോഡാണ് ഇതുവരെ പുറത്തുവന്നത്.
ഈ എപ്പിസോഡ് എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ എന്ന റെക്കോർഡും സ്ഥാപിച്ചു. 10 മില്ല്യൺ ആളുകളാണ് അമേരിക്കയിൽ ഈ എപ്പിസോഡ് കണ്ടത്. ഗെയിം ഓഫ് ത്രോൺസിൻ്റെ ആദ്യ എപ്പിസോഡ് കണ്ടത് 2.22 മില്ല്യൺ ആളുകളാണ്. ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൻഡാലും ചേർന്നാണ് ഹൗസ് ഓഫ് ദ ഡ്രാഗൺ ഒരുക്കുന്നത്.