അന്‍വര്‍ റഷീദ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷൈന്‍ നിഗം നായകനായ വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്. നേരത്തെ സിനിമയുടെ മൂന്ന് മണിക്കൂറിലധികമുള്ള ദൈര്‍ഘ്യം ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുകയും പ്രേക്ഷകരില്‍ മുഷിച്ചിലുണ്ടാക്കുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സിനിമയുടെ മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ച് ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.
