Entertainment

‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ട്. (Unni Mukundan reacts to news about his political entry through bjp ticket)

രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നടന്‍ വ്യക്തമാക്കി. ‘എന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ‘ഗന്ധര്‍വ്വ ജൂനിയറിന്റെ’ ചിത്രീകരണ തിരക്കുകളിലാണ് ഞാനിപ്പോള്‍. വലിയ ഷെഡ്യൂളാണിത്. കൂടൂതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കാം.

“ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്‍റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്‍റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു”,