തന്നെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ പാകമില്ലാത്ത ട്രൗസർ ധരിച്ച പോലാകുമെന്നു നടൻ ടൊവിനോ തോമസ്. ആ വിളിക്ക് താൻ യോഗ്യനായിട്ടില്ല. ഇന്നത്തെ സൂപ്പർസ്റ്റാറുകൾ അഞ്ചാറ് സിനിമകൾ കൊണ്ട് ആ പദവിയിൽ എത്തിയവരല്ലെന്നും ടൊവിനോ പറഞ്ഞു. ‘ആൻഡ് ദി ഓസ്കാര്‍ ഗോസ് ടു’ എന്ന സിനിമയുടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന ടൊവിനോ.
അമ്മയുടെ ഭാരവാഹിത്വത്തിൽ കൂടുതൽ വനിതകൾ വരണം എന്ന അഭിപ്രായക്കാരനാണ് താൻ. കുടുംബത്തിൽ അച്ഛനും അമ്മക്കും ഒരു പോലെ പ്രാധാന്യം വേണം. പക്ഷെ, അതിന്റെ പേരിൽ ചേരിതിരിഞ്ഞു തർക്കിക്കുന്നതിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു.