Entertainment

ദുബൈയുടെ മൊഞ്ചും ജയചന്ദ്രന്‍റെ പാട്ടും

അവതാരകനില്‍ നിന്നും സിനിമയിലെ നായക പദവിയിലേക്കെത്തുന്ന മിഥുന്‍ രമേശിന്‍റെ പുതിയ ചിത്രമായ ‘ജിമ്മി ഈ വീടിന്‍റെ ഐശ്വര്യ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്‍ സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം ദുബൈയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദുബൈയുടെ സൌന്ദര്യത്തെ വര്‍ണിക്കുന്ന ഗാനം വ്യതസ്ത ആലാപന ശൈലിയിലാണ് പാടിയിരിക്കുന്നത്. എം.ജയചന്ദ്രന്‍റെ തന്നെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

ദുബൈയിലെ സ്ഥിരതാമസക്കാരായ, രണ്ടു സമ്പന്ന ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മിഥുൻ രമേശ് നായക വേഷത്തിലെത്തുമ്പോള്‍ ദിവ്യ പിള്ളയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു എന്നിവരും അഭിനയിക്കുന്നു. സംഗീതം എം.ജയചന്ദ്രന്‍. ഛായാഗ്രഹണം-അനില്‍ ഈശ്വര്‍. ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തും.