സാമൂഹിക മാധ്യമമായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് നിരോധനം നീക്കിയത്. അശ്ശീല ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നതടക്കമുള്ള കർശന ഉപാധികളാടെയാണ് കോടതി ഉത്തരവ്.
അശ്ശീല ദൃശ്യങ്ങളും പുതുതലമുയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഒഴിവാക്കാമെന്നും തുടർന്ന് അത്തരം ദൃശ്യങ്ങൾ ടിക് ടോക്കിൽ അപ്ലോഡ് ചെയ്യുന്നത് നിരോധിക്കുമെന്നും ആപ്ലിക്കേഷൻ ഉടമകളായ ചൈനീസ് കമ്പനി, ബൈറ്റ് ഡാൻസ് ഹൈകോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി നിരോധനം നീക്കിയത്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ടിക് ടോക്കിൽ ഇനി ഉണ്ടായാൽ നിരോധനം തുടരുമെന്നും കോടതി വിധിയിൽ പറയുന്നു.
ആഴ്ചകൾക്ക് മുൻപാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ടിക് ടോക്ക് നിരോധിച്ചത്. തുടർന്ന് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ ഏപ്രിൽ 24ന് മുമ്പ് തീരുമാനെടുക്കാൻ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതിയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.