Entertainment

‘തങ്കം’ തനി തങ്കം തന്നെ; ത്രില്ലടിപ്പിച്ച് സിനിമ

മലയാളി പ്രേക്ഷകർ കഴിഞ്ഞ കുറെ കാലങ്ങളായി കാത്തിരുന്ന സിനിമകളിൽ മുൻ നിരയിലുള്ള സിനിമ തന്നെയായിരുന്നു തങ്കം . ദിലീഷ് പോത്തൻ , ഫഹദ് ഫാസിൽ , ശ്യാം പുഷ്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു എന്നതും, ശ്യാം പുഷക്കർ തിരക്കഥയൊരുക്കുന്നുയെന്നതും സിനിമ പുറത്തിറങ്ങുന്നതിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് കൂട്ടി . തങ്കം എന്ന് കണ്ടിറങ്ങിയ പ്രേക്ഷകരും കാത്തിരിപ്പ് വെറുതയായില്ല എന്ന് ഉറപ്പിക്കുകയാണ് . സഫീദ് അറാഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ തനി തങ്കം തന്നെയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു .

ശ്യാം പുഷ്‌കറിന്റെ എഴുത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്മായ ചിത്രമാണ് തങ്കം . പതിയെ പതിഞ്ഞ താളത്തിൽ തുടങ്ങി അടുത്തെന്ത് സംഭവിക്കും എന്ന അകാംക്ഷയിലെത്തിക്കാൻ സിനിമയ്ക്കായി . തൃശ്ശൂരിലെ സ്വർണ്ണ കച്ചവടക്കാരായ മുത്തുവിന്റെയും കണ്ണന്റെയും കഥയാണ് സിനിമ പറയുന്നത് . തൃശ്ശൂർ കോയമ്പത്തൂർ റൂട്ടിൽ സ്വർണാഭരണങ്ങൾ കൊണ്ട് പോയി കടകളിലെത്തിക്കുന്ന തിരികെ തങ്കം കൊണ്ടുവരുന്നവരാണിവർ . മുത്തുവായി ബിജു മേനോനും കണ്ണനായി വിനീത് ശ്രീനിവാസനും ജീവിക്കുകയാണെന്നുറപ്പിക്കുകയാണ്. കണ്ണനെന്ന കഥാപാത്രത്തെ വിനീത് ശ്രീനിവാസൻ കഥാപാത്രത്തിന്റെ തീവ്രത കൈവിടാതെ അവതരിപ്പിക്കുന്നു. കണ്ണനൊപ്പമുള്ള യാത്ര അതി തീവ്രമായ സിനിമ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് . ബിജു മേനോൻ കഥാപാത്രങ്ങളിൽ ഇനിയും ഒരുപാട് കാലം ഓർമയിൽ തെളിഞ്ഞു നിൽക്കുന്ന ഒന്നുതന്നെയാകും ‘മുത്ത്’ എന്നുറപ്പാണ്.

ഗിരീഷ് കുൽക്കർണിയെന്ന താരത്തിന്റെ അഭിനയ മികവിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് തങ്കം . പോലീസ് ഓഫീസറുടെ വേഷം ഗിരീഷ് കുൽക്കർണി അതിന്റെ പൂർണതയിൽ തന്നെ അഭിനയിച്ചു തകർത്തു. കുൽക്കർണിയുടെ കുറ്റവാളിയെ തിരഞ്ഞുള്ള യാത്രയിൽ പ്രേക്ഷകർ ഹൃദയം നിറഞ്ഞാണ് കൂടെ കൂടിയത്

ഒരു ക്രൈം ത്രില്ലറാണ് തങ്കം . സിനിമയുടെ ആദ്യ അവസാനം എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ . കാഴ്ചക്കാരുടെ മനസ്സിൽ നാളേറെ ആഴ്ന്നിരിക്കുമെന്ന് ഉറപ്പാണ് . ക്രൈം ത്രില്ലെർ സിനിമയാണെകിലും മനുഷ്യബന്ധങ്ങളുടെ അടുപ്പത്തെ കുറിച്ചും സംസാരിക്കുന്നുണ്ട് സിനിമ . മനുഷ്യ മനസിലെ കുറ്റവാളിയുടെ മുഖം തെളിച്ച് കാണിക്കുന്നുണ്ട് തങ്കം . കണ്ണന്റെ ഭാര്യയായി എത്തുന്ന അപർണ ബാലമുരളിയുടെ കഥാപാത്രം സിനിമയുടെ യാത്രയിൽ നിർണായകമായ സാന്നിധ്യമാകുന്നുണ്ട്. ഈ അടുത്ത് നമ്മെ വിട്ടു പോയ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമനെ സ്‌ക്രീനിൽ കാണാൻ തങ്കം അവസരമൊരുക്കി . നിസഹായനായ ഒരു മനുഷ്യന്റെ ആത്മസങ്കർഷങ്ങൾ കൊച്ചുപ്രേമൻ എന്ന നടൻ മികവാർന്ന് അവതരിപ്പിക്കുകയാണ് .

തന്റെ ആദ്യ സംവിധാന സിനിമയാണ് എന്ന തോന്നലുകൾ ഇല്ലാതെ അത്രമാത്രം മികവാർന്ന സംവിധാന ശ്രമമാണ് അറാഫത്തിന്റേത് . പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുന്നതിൽ സംവിധായകണ് വിജയിച്ചു എന്നുറപ്പാണ് . ഹൃദയം തൊടുന്നൊരു വിങ്ങലുമായി മാത്രമേ തങ്കം കണ്ട് പുറത്തിറങ്ങാനാകു
ബിജിബാലിന്റെ സംഗീതം സിനിമയെ കൂടുതൽ കൂടുതൽ സുന്ദരമായൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. തൃശ്ശൂരിൽ നിന്നുള്ള കോയമ്പത്തൂർ യാത്രയിൽ പ്രേക്ഷകൻ ലയിച്ചിരിക്കുന്നത് ബിജിബാലൊരുക്കിയ സംഗീതത്തിന് വലിയ പങ്കുണ്ട് .ഗൗതം ശങ്കറിന്റെ ക്യാമറ കണ്ണുകൾ പ്രേക്ഷകന്റെ കാണാവുകയാണ് . അത്രമേൽ സുന്ദരമാവുകയാണ് , തങ്കം തനി തങ്കം തന്നെയാണ് . തങ്കം സിനിമ അതൊരു അനുഭൂതിയും അനുഭവവുമാവുകയാണ്.