സൌഹൃദമല്ല , മനുഷ്യത്വമാണ് പ്രധാനമെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. അലന്‍സിയര്‍ മീ ടു ആരോപണത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ സൗഹൃദ സംഭാഷണത്തിന് പോയില്ല. ആണധികാരലോകത്ത് ഭീരുവായിപ്പോകുന്ന തന്നെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്ന സംഘടനയാണ് ഡബ്ള്യൂ.സി.സി എന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു. ഡബ്ള്യൂ.സി.സിയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്കരന്‍.
മി ടു ക്യാമ്പയിനുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തായ നടൻ അലന്‍സിയറിനെതിരെ ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച നിലപാടിനെക്കുറിച്ചാണ് ശ്യാം തുറന്ന് പറഞ്ഞത്. ആരോപണം ഉയർന്നപ്പോൾ അലൻസിയർ സന്ധി സംഭാഷണത്തിനായി സമീപിച്ചിരുന്നു. എന്നാൽ ആക്രമണത്തിന് ഇരയായ നടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കുമില്ലെന്നാണ് മറുപടി പറഞ്ഞതെന്ന് ശ്യാം പുഷ്കരൻ പറഞ്ഞു.
മീ ടു വളരെ സീരിയസ്സായി കാണേണ്ട ഒട്ടും ജോക്കല്ലാത്ത ഒരു മൂവ്‍മെന്റാണ്. സ്ത്രീപക്ഷ സിനിമ ചെയ്യണമെന്ന് കരുതി എത്തിയതാണെങ്കിലും സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.