ആഗസ്റ്റ് 5നാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നതായി ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. അതീവ ഗുരുതര നിലയിലായതോടെ ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്താല്‍ ഐ.സി.യുവില്‍ തന്നെയാണ് എസ്.പി ബാലസുബ്രഹ്മണ്യം കഴിയുന്നതെന്ന് എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രി പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പ്രസ്താവന പറയുന്നു.

ആഗസ്റ്റ് 5നാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. തനിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ സാധിക്കുമെന്നും സൂചിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.