മലയാളികളുടെ എക്കാലത്തെയും പ്രിയ ജോഡികളാണ് മോഹന്‍ലാലും ശോഭനയും. മിന്നാരം, പവിത്രം, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഈ ഹിറ്റ് ജോഡികള്‍ ഒന്നിച്ചിട്ടുണ്ട്. ഇടക്ക് മാത്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ശോഭന നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നൃത്തത്തിന്‍റെ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നടന്‍ മോഹന്‍ലാലിന്‍റെ ഫോട്ടോക്ക് ശോഭന ഇട്ട കമന്‍റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രിന്‍റഡ് ഷര്‍ട്ടും ഗ്രീന്‍ കളര്‍ പാന്‍റുമിട്ട് സ്റ്റൈലന്‍ ലുക്കില്‍ ഇരിക്കുന്ന ലാലിന്‍റെ ചിത്രത്തിന് താഴെ ‘കൂള്‍ ലാല്‍ സര്‍’ എന്നാണ് ശോഭന കമന്‍റ് ചെയ്തിരിക്കുന്നത്. ശോഭനയുടെ കമന്‍റിന് ലൈക്കുമായി നിരവധി ആരാധകരുമുണ്ട്. ലാല്‍ കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്‍റ്.
അനീഷ് ഉപാസനയാണ് ലാലിന്‍റെ കൂള്‍ ലുക്കിന് പിന്നിലെ ഫോട്ടോഗ്രാഫര്‍. കോസ്റ്റ്യൂം-മുരളി വേണു, ഡിസൈനര്‍- ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്-ലിജു പാംകോട്, ഹെയര്‍ സ്റ്റൈലിസ്റ്റ്-ബിജീഷ് ബാലകൃഷ്ണന്‍.