ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ഉല്ലാസം, വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണം ഉടന്‍ പൂർത്തിയാക്കാൻ ഷെയിനിന് അമ്മ നിർദ്ദേശം നൽകി. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളും ഷെയിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.
Related News
ഇന്ത്യന്‍ സംവിധായകര്‍ക്ക് പ്രതീക്ഷ നല്കി നെറ്റ്ഫ്ലിക്സ്
ഉദ്വേഗവും സസ്പെന്‍സും സര്‍വൈവലും കൂട്ടിയിണക്കി നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സ്ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് മുതലായ സീരിസുകള്‍ ഇരുകൈയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്ലിക്സ് സീരിസുകര്‍ക്ക് ആരാധകര്‍ കുറവല്ല. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിവുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നാളത്തെ സ്ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ പ്രസ്താവന ഇന്ത്യന്‍ സീരിസ് […]
പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ല
ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് പ്രഥ്വിരാജ്. താന്‍ ഒരു പുതുമുഖ സംവിധായകനായതിനാല്‍ തന്നെ മോഹന്‍ലാലിന്റെ പ്രതിഭയോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാവിയിലേക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും പ്രഥ്വി പറഞ്ഞു. ഒരു സംവിധായകന് എന്നതിലുപരി ഒരു നടന് കൂടിയായതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നെന്നും പ്രഥ്വി കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പ്രഥ്വിരാജ് പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയതെന്നും ആയതിനാല്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. സംവിധായകനും താനും […]
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ: സുരാജിന്റെ നായികയായി മഞ്ജുവാര്യര്‍
എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥ സിനിമയാകുമ്പോള്‍ കഥാപാത്ര വേഷമണിയുന്നത് മഞ്ജുവും സുരാജ് വെഞ്ഞാറമൂടും. ഇത് ആദ്യമായാണ് മഞ്ജു വാര്യര്‍, സുരാജിന്റെ നായികയാവുന്നത്. ഹരിഹരനാണ് സംവിധാനം. എം. മുകുന്ദന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മീത്തലെ പുരയിലെ സജീവന് എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയമാകുന്നത്. സജീവനില്‍ നിന്ന് രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാന്‍ […]