Entertainment Movies

സമൂഹമാധ്യമങ്ങളില്‍ തരംഗമായി മമ്മൂട്ടിയുടെ മേക്കോവര്‍

മലയാളസിനിമയുടെ അഭിനയകുലപതി മമ്മൂട്ടിയുടെ മാമാങ്കം മേക്കോവറാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം. ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്ത്രൈണഭാവത്തിലെത്തുന്ന മഹാനടന്റെ ചിത്രം അന്യഭാഷകളിലെ താരങ്ങളെയും ഞെട്ടിച്ചു കഴിഞ്ഞു. എന്നാല്‍ മമ്മൂട്ടി ഇതാദ്യമല്ല സിനിമയില്‍ പെണ്‍വേഷം അവതരിപ്പിക്കുന്നത്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ മറ്റൊരു പെണ്‍ ഗെറ്റപ്പും ഇതിനോടൊപ്പം വൈറലാകുന്നുണ്ട്.

പൊട്ടുതൊട്ട് നീണ്ട മുടിയോടുകൂടിയായിരുന്നു മമ്മൂട്ടിയുടെ ലുക്ക്. പഴയ സിനിമാലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്‍ ഫോട്ടോ ആണിത്. 1983ല്‍ റിലീസ് െചയ്ത ഒന്നു ചിരിക്കൂ എന്ന സിനിമയിലാണ് പെണ്‍വേഷത്തില്‍ മമ്മൂട്ടി എത്തിയത്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സ്വപ്ന, ജലജ, അടൂര്‍ഭാസി, ഉമ്മര്‍, സുകുമാരി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

36 വര്‍ഷം മുമ്ബ് ചെയ്ത പെണ്‍വേഷത്തേക്കാളും സുന്ദരമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പെണ്‍വേഷമെന്നാണ് ആരാധകരുള്‍പ്പെടെ കമന്‍റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 12ന് തീയറ്ററുകളിലെത്തുന്ന മാമാങ്കം സിനിമയിലെ നാല് ഗെറ്റപ്പുകളില്‍ ഒന്നാണിത്. ഇതുവരെ മൂന്ന് ഗെറ്റപ്പുകളാണ് മമ്മൂട്ടിയുടേതായി പുറത്തുവന്നിരിക്കുന്നത്.