കലാകാരന്മാരെ നിശ്ശബ്ദരാക്കുന്ന രാജ്യത്തെ സര്‍ക്കാരിനെതിരെ പാട്ടിലൂടെ പ്രതിഷേധമറിയിച്ച് ഗായികയായ രശ്മി സതീഷ്. പടുപ്പാട്ട് എന്ന ഗാനം ഈണത്താലും ആലാപനത്താലും അതി മനോഹരമായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ലോകത്താകമാനം നടക്കുന്ന കലാകാരന്മാരുടെ ആവിഷ്ക്കാര സ്വതന്ത്രത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഗായിക രശ്മി സതീഷ് ഗാനം സമര്‍പ്പിച്ചിട്ടുള്ളത്. ഗായിക രശ്മി സതീഷിന്റെ തന്നെ രസ ബാന്‍ഡാണ് വീഡിയോ ഗാനം നിര്‍മ്മിച്ചിട്ടുള്ളത്. കണ്ണന് സിദ്ധാര്ത്ഥിന്റെതാണ് വരികള്‍. മുരളിധരന് സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് അബ്ദുള്ളയാണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ദേശീയ പുരസ്ക്കാര ജേതാവായ അനീസ് മാപ്പിളയുടെതാണ് സ്റ്റില്‍സ്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/04/resmi-satheeshs-padu-paatt.jpg?resize=1200%2C642&ssl=1)