രാംചരണ്‍ തേജ നായകനാകുന്ന രംഗസ്ഥലത്തിന്റെ മലയാളം ട്രയിലര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ ജൂണ്‍ 21ന് തിയറ്ററുകളിലെത്തും.
തെലുങ്ക് പതിപ്പ് മാര്‍ച്ച് 30 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സുകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ രാംചരണിനൊപ്പം സാമന്ത അക്കിനേനി, ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്ഹെ, നരേഷ്, അനസുയ ഭരത്വരാജ്, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമ എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/rangasthalam-malayalam-trailer.jpg?resize=1200%2C600&ssl=1)