ബാഹുബലി താരം റാണാ ദഗുബതിക്ക് വൃക്ക രോഗമാണെന്നും ശസ്ത്രക്രിയക്കായി അമ്മ വൃക്കം ദാനം ചെയ്തുവെന്നുമുള്ള വ്യാജവാര്‍ത്തക്കെതിരെ പ്രതികരണവുമായി താരം രംഗത്ത്. റാണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചത്. വിജയ് ദേവരക്കൊണ്ട നായകനായ ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിന് ആശംസകള്‍ നേരാനായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോയ്ക്ക് കമന്റായി താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ് ആരാധകര്‍ പങ്കുവച്ചത്.
താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ ആകുലതകള്‍. എന്നാല്‍ ‘ഇത്തരം വാര്‍ത്തകള്‍ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിര്‍ത്തൂ’ എന്നായിരുന്നു റാണ നല്‍കിയ മറുപടി.