Entertainment

‘റാം ‘; ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍, തൃഷ എന്നിവരെ പ്രധാന താരങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. നൂറോളം ദിവസങ്ങളാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ് രാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാസ്സ് പടമായിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹെയ് ജ്യൂട് എന്ന ചിത്രത്തിന് ശേഷം തൃഷ മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും, മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രതീക്ഷ വാനോളം ആണ്. മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇസ്താംബൂള്‍, ലണ്ടന്‍,കെയ്‌റോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഷൂട്ടിംഗിനായി നിശ്ചയിച്ചിട്ടുണ്ട്. 2020 ഓണം റിലീസായി ചിത്രം എത്തും.