Entertainment

‘കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയിന്‍ എന്ന സത്യം’ ചിത്രം പങ്കുവെച്ച് ദിലീപ്

പുലിമുരുകനിലെ മാസ്മരിക ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയിന്‍. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലെയും ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്ന അദ്ദേഹം ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രശസ്തിയിലെത്തിയിരുന്നു. ഇപ്പോള്‍ നടന്‍ ദിലീപ് പീറ്റര്‍ ഹെയിനുമായുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയിന്‍ എന്ന സത്യം എന്ന ക്യാപ്ഷനോടെയാണ് ദിലീപ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്.

ദിലീപ് നായകനാകുന്ന ജാക്ക് ആന്‍റ് ഡാനിയേല്‍ എന്ന ചിത്രത്തിതന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കൂടിയാണ് പീറ്റര്‍ ഹെയിന്‍. ആക്ഷനും കോമഡിക്കും സെന്‍റിമെന്‍റ്സുമെല്ലാമുള്ള ഒരു ആക്ഷന്‍ ഫാമിലി എന്‍റര്‍ടെയിനറായിരിക്കും ചിത്രം. ജാക്ക് ആന്‍റ് ഡാനിയേലിന്‍റെ സെറ്റില്‍ നിന്നും ഇരുവരും ഇരിക്കുന്ന ചിത്രമാണ് ദിലീപ് പങ്കുവെച്ചത്.

എസ്.എല്‍പുരം ജയസൂര്യയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. തമിഴ് താരം അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക. തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍, ഗോപിസുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.