മലയാള സിനിമയിലേയ്ക്ക് പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഇന്ദ്രജ മടങ്ങിവരുകയാണ് . നവാഗത സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത് സി’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ ആയിരിക്കും ഇന്ദ്രജ വീണ്ടും മലയാള സിനിമയിലേയ്ക്ക് ചുവട് വയ്ക്കുന്നത് . ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ അഭിജിത്ത്,ബാലാജി,യുവശ്രീ എന്നിവരാണ്. അനില്‍ നെടുമങ്ങാട്,അക്ഷത്ത് സിംഗ്,പ്രകാശ് മേനോന്‍,സിബി തോമസ്,മഹേഷ്,സുധീപ്,സന്തോഷ് കുറുപ്പ്,നവനീത്,അശ്വിന്‍,കാവ്യ ഷെട്ടി,റോണ,ശിഖ,ശ്രുതി തുടങ്ങിയവര്‍ക്കൊപ്പം മധുപാല്‍,ദിലീഷ് പോത്തന്‍,ഗ്രിഗറി തുടങ്ങിയവരും അഭിനയിക്കും .
![](https://i0.wp.com/malayalees.ch/wp-content/uploads/2019/05/indraja.jpg?resize=1200%2C642&ssl=1)