Entertainment

വിനായകന്‍, ജോജു, ദിലീഷ് പോത്തന്‍, ചാക്കോച്ചന്‍; ഒരു ‘പട’ വരുന്നു…

ഹിറ്റ് താരനിരയുമായി വിസ്മയിപ്പിക്കാന്‍ ‘പട’ ഒരുങ്ങുന്നു. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ വിനായകൻ, ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ എന്നിവരൊന്നിക്കുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. നടൻ കുഞ്ചാക്കോ ബോബൻ ആണ് ഇക്കാര്യം അറിയിച്ചത്.

കമൽ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഇ4 എന്റർടെയ്ൻമെന്റ്സ് ആണ്. സമീർ താഹിറാണ് ഛായാഗ്രഹണം. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളമൊന്നടങ്കം നടുങ്ങുകയും ചര്‍ച്ചയ്ക്ക് വഴി വെക്കുകയും ചെയ്ത ഒരു യഥാർഥ കഥയെ ആസ്പതമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.