സങ്കേതിക വളർന്നപ്പോൾ ഇന്ത്യൻ സംഗീതത്തിന് പൂർണത നഷ്ടപ്പെട്ടതായി പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് ജി . സർഗാത്മകതയ്ക്കും നഷ്ടം സംഭവിച്ചതായി ആനന്ദ് ജി മീഡിയവണിനോട് പറഞ്ഞു.
ആധുനികതയുടെ പശ്ചാത്തലത്തിൽ സാങ്കേതികമായി ഇന്ത്യൻ സംഗീതം ഏറെ വളർന്നപ്പോഴും ചില സുപ്രധാനമായ തിരിച്ചടികൾ സംഭവിച്ചുവെന്നാണ് ആനന്ദ് ജിയുടെ നിരീക്ഷണം. അമിതാബ് ബച്ചനെ ഗായകനാക്കിയപ്പോഴുള്ള അനുഭവങ്ങളും ആനന്ദ് ജി പങ്കുവെച്ചു. സൂപ്പർ സ്റ്റാറിന്റെ ഭാവങ്ങളില്ലാതെ താൻ പറഞ്ഞതെല്ലാം കേട്ട് പ്രവർത്തിക്കാൻ ബച്ചൻ തയ്യറായി. മലയാളിയുടെ അഭിമാനമായ യേശുദാസിനെ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയാത്തതിന് ഭാഷാപരമായ പ്രശ്നങ്ങളാണ് പ്രധാന കാരണമെന്നായിരുന്നു ആനന്ദ് ജിയുടെ മറുപടി.