Entertainment

വിമര്‍ശകര്‍ക്കുള്ള മറുപടി വര്‍ക്കൌട്ടുമായി; മോഹന്‍ലാലിന്‍റെ വീഡിയോ വൈറല്‍

മോഹന്‍ലാല്‍ മരക്കാര്‍ ലുക്കില്‍ എത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷേമിംഗിനിരയായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് താരത്തിന്‍റെ ശരീരത്തെ പരിഹസിച്ച് വ്യക്തിയധിക്ഷേപം എന്ന നിലയ്ക്ക് കാര്യങ്ങള്‍ പ്രചരിച്ചത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജിലും മോഹന്‍ലാലിന്‍റെ ശരീരത്തെയും തടിയെയും വിമര്‍ശിച്ച് ബോഡി ഷേമിംഗ് ട്രോളുകളും പ്രചരിച്ചിരുന്നു.

ഇതിനെല്ലാം മറുപടിയെന്നോണം ആണ് പുതിയ ചിത്രങ്ങളും വീഡിയോയും വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ പൊതുവേ ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒടിയന് വേണ്ടി താരം നടത്തിയ രൂപമാറ്റങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വിമര്‍ശകരുടെ വാ അടപ്പിക്കുന്ന തരത്തിലാണ് താരത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും പുറത്തു വരുന്നത്.