Entertainment

പിങ്ക് മിഡ്‌നൈറ്റ് മാരത്തണിൽ പങ്കെടുത്തത് നിരവധി പേർ; വിജയികളെ അറിയാം

വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്‌ളവേഴ്‌സ് ടിവിയും സംഘടിപ്പിച്ച പിങ്ക് മിഡ്‌നൈറ്റ് മാരത്തൺ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചിയിൽ നടക്കുന്ന മാരത്തണിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്. 20 മിനിറ്റ് 19 സെക്കന്റ് സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയ പറവൂർ ചേന്ദമംഗലം സ്വദേശി നിത്യയാണ് 15 – 30 കാറ്റഗറിയിൽ വിജയിച്ചത്. കോതമംഗലം മാർ ബേസിൽ സ്കൂൾ വിദ്യാർത്ഥിയാണ് നിത്യ സി.ആർ. Many people participated in the Pink Midnight Marathon

വയനാട് നിന്നുള്ള അതുല്യയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനം കൊച്ചിയിൽ നിന്നുള്ള ​ഗൗരിക്കാണ്. 30 പ്ലസ് കാറ്റ​ഗറിയിൽ തലശേരിയിൽ നിന്നുള്ള ഷൈമയാണ് വിജയിച്ചത്. ആലുവയിൽ നിന്നുള്ള ഷിജി ആന്റണിക്കാണ് രണ്ടാം സ്ഥാനം. കൊട്ടാരക്കരയിൽ നിന്നുള്ള ടി. അമിതയ്ക്കാണ് മൂന്നാം സ്ഥാനം. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോൺ ആരംഭിച്ചത്.

വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമായി. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആർ ഇനിഷ്യേറ്റീവ് പിന്തുണയോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണവും ചെയ്തു.

പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തിലാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോറും പങ്കുചേരുന്നത്. രാത്രി 11 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാണ് മാരത്തൺ ആരംഭിച്ചത്.