ഇനി ലോകേഷ് ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് നടൻ മന്‍സൂര്‍ അലി ഖാന്. ലീഡ് റോളില്‍ വിളിച്ചാല്‍ മാത്രമേ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകൂവെന്നും മന്‍സൂര്‍ അലി ഖാന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ തനിക്കെതിരെ ലോകേഷ് പ്രസ്താവന ഇറക്കിയത് തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ്. അതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ അലി ഖാന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂറിന്റെ പ്രസ്താവന. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നപടിയിലേക്ക് കടക്കുമെന്നും നടന് പറഞ്ഞത്. തൃഷയ്ക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കഴിഞ്ഞ ദിവസമാണ് നടന് മന്‍സൂര്‍ അലി ഖാന് വ്യക്തമാക്കിയത്. മാപ്പു പറയാൻ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്ന് മന്‍സൂര്‍ ആരോപിച്ചു.അതേ സമയം സ്ത്രീവിരുദ്ധ പരാമർശത്തില്‍ മൻസൂർ അലി ഖാനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമതിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
Related News
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി; നടി സുഹാസിനി ചെയർപേഴ്സൺ
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. ( suhasini jury chairperson ) അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്കരിച്ചതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകൻ പി.ശേഷാദ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് […]
ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ല: ഫിയോക്
ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.
ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം ‘ശക്തി’ക്ക്
ലോസ് ഏഞ്ചല്‍സില്‍ 66ാമത് ഗ്രാമി പുരസ്കാരത്തില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്കാരം ശക്തി ബാന്‍ഡിന് ലഭിച്ചു. ദിസ് മൊമന്റ് എന്ന ആല്‍ബത്തിനാണ് അംഗീകാരം. ഗായകന് ശങ്കര്‍ മഹാദേവനും തബലിനിസ്റ്റ് സക്കീര്‍ ഹുസൈനും ഉള്‍പ്പെട്ട സംഗീത ബാന്റാണ് ശക്തി. ഓടക്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യക്കും പുരസ്കാരമുണ്ട്. ഇത്തവണത്തെ അംഗീകാരത്തോടെ സക്കീര്‍ ഹുസൈന് ഇത് മൂന്നാമത്തെ ഗ്രാമി പുരസ്കാരമാണ്. രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്.ജോണ്‍ മക്ലാഫ്ലിന്, സക്കീര്‍ ഹുസൈന്, ശങ്കര്‍ മഹാദേവന്, […]