ആസിഫലി നായകനായ കക്ഷി അമ്മിണിപിള്ളയും, വകതിരിവും മലയാളത്തില്‍ നിന്നും വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം സിന്ദുബാദും ധനുഷ് ചിത്രം പാക്കിരിയും അന്നേ ദിവസം സിനിമാ പ്രേമികള്‍ക്ക് മുന്നിലെത്തും,
ആസിഫലിയെ അഭിഭാഷകനാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രമാണ് കക്ഷി അമ്മിണിപിള്ള. തലശ്ശേരി കോടതിയില്‍ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളാണ് പ്രമേയം. പുതുമുഖതാരം അശ്വതി മനോഹറാണ് നായികയായി എത്തുന്നത്.
സംവിധായകന്‍ എസ്.യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സിന്ധുബാദ്. വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
പോക്കറ്റടിയില്‍ അതിവിദഗ്ധനായ ഒരാളുടെ വേഷത്തിലാണ് വിജയ് സേതുപതിയെത്തുന്നത്. അഞ്ജലിയാണ് നായിക. കാമുകിയെ തേടി വിജയ് സേതുപതിയുടെ കഥാപാത്രം നടത്തുന്ന യാത്രയും നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം അവതരിപ്പിക്കുന്നത്.