Entertainment

ജി.സി.സിയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമയായി ലൂസിഫര്‍

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. മോഹന്‍ലാലാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോര്‍ഡ് ലൂസിഫര്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം സ്വന്തമാക്കുന്ന റെക്കോര്‍ഡുകള്‍ ഇവിടെ അവസാനിക്കുന്നില്ല എന്നണ് പുറത്തു വരുന്ന റിപ്പോര്‍‌ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍‌ നേടുന്ന ഇന്ത്യന്‍ സിനിമയായി മാറിയിരിക്കുകയാണിപ്പോള്‍ ലൂസിഫര്‍. ഈ കഴിഞ്ഞ മാർച്ച് അവസാന ആഴ്ചയായിരുന്നു ലൂസിഫർ തീയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ അടക്കം വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്തത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍ ആരാധകര്‍