Entertainment

കമല്‍ഹാസന്‍ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാകും

കമല്‍ഹാസനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. 2016ഇല്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടക്കുന്നത്. ചെന്നൈ ഓഫീസിലെ18 അടി ഉയരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് താരത്തിന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കാലില്‍ ഇംപ്ലാന്‍റ് സ്ഥാപിക്കുകയും ചെയ്തു. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരക്കുകള്‍ കാരണം ഇംപ്ലാന്‍റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുകയായിരുന്നു.

മക്കള്‍നീതിമയ്യം സ്ഥാപകന്‍ കൂടിയായ കമല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വിവരം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് ഡോ.ആര്‍ മഹേന്ദ്രനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്