റിലീസ് മാറ്റിയ വിവരം ജെയിംസ് ബോണ്ട് ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജെയിംസ് ബോണ്ട് ചിത്രം റിലീസ് മാറ്റിവെച്ചു. ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാമത് ചിത്രമായ ‘നോ ടൈം ടു ഡൈ’യാണ് റിലീസ് മാറ്റി വെച്ചത്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം നവംബറിലേക്ക് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് റിലീസ് തീയതി നവംബറിലേയ്ക്ക് മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റിലീസ് മാറ്റിയ വിവരം ജെയിംസ് ബോണ്ട് ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. എംജിഎം, യൂണിവേഴ്സല്‍ ആന്റ് ബോണ്ട് പ്രൊഡ്യൂസേഴ്സ്, മൈക്കല്‍ ജി വില്‍സണ്‍, ബര്‍ബറ ബ്രൊക്കോളി എന്നിവരുടെ ട്വിറ്റര്‍ പേജുകളിലൂടെയും റിലീസ് മാറ്റിയ വാര്‍ത്ത പുറത്ത് വന്നു. ഈ വര്‍ഷം നവംബര്‍ 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. യു.കെ റിലീസ് നവംബര്‍ 12നായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.