മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട്. കിലുക്കം, മിന്നാരം, മിഥുനം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ജോഡികളെ വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമാലോകത്ത് നിന്നും ഇടവേള എടുത്ത ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ ജഗതിക്ക് ആശംസകള്‍ നേര്‍ന്നു. ”എന്റെ പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിനാശംസകൾ” ജഗതിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
