ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയില്‍ തുടക്കമാകും. പ്രധാനവേദിയായ ടാഗോര്‍ തീയറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. സുഡാനിയന്‍ നവാഗത സംവിധായകന് മുഹമ്മദ് കൊര്‍ദോഫാനിയുടെ ഗുഡ്ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.എട്ടു ദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്ര മാമാങ്കത്തിന് സിനിമ പ്രേമികള്‍ ഒരുങ്ങി കഴിഞ്ഞു. ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചതോടെ പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഗുഡ്ബൈ ജൂലിയ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. യുദ്ധഭൂമിയില്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങളും സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരച്ചുകാട്ടുന്നതാണ് സിനിമ. മലയാളത്തിലെ ക്ലാസ്സിക്കുകളായ ഓളവും തീരവും, യവനിക, ഭൂതക്കണ്ണാടി, വാസ്തുഹാര എന്നിവ വീണ്ടും തിരശീലയില്‍ എത്തും.ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര് പുരസ്കാരത്തിന് അര്‍ഹമായ ജസ്റ്റിന് ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമയിലെ അതികായന്മാരായ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. വിഖ്യാത പോളിഷ് ചലച്ചിത്രകാരന് ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം. തലസ്ഥാന നഗരിയില്‍ 15 വേദികളിലായി നടക്കുന്ന ചലച്ചിത്രമേള ഈ മാസം 15ന് അവസാനിക്കും.
Related News
രാഷ്ട്രീയം പറയാന്‍ സൂര്യ; എന്‍ജികെ ട്രെയിലര്‍ പുറത്ത്
സമകാലീന പ്രസക്തിയുള്ള രാഷ്ട്രീയം വിഷയമാകുന്ന സിനിമകള്‍ക്ക് തമിഴ് സിനിമാ ലോകത്ത് ജനപ്രീതിയേറി വരികയാണ്. യമന്‍, സര്‍ക്കാര്‍, നോട്ട, ഉറിയടി 2, ഇങ്ങനെ തുടരുന്നു ഈ പട്ടിക. ഈ ഗണത്തില്‍ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായി എത്തുന്ന ‘എന്‍ജികെ’. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. യൂട്യൂബില്‍ ഒമ്പത് മില്യണ്‍ വ്യൂസ് നേടിയ ടീസര്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സൂര്യക്ക് […]
സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ്; 2023 ൽ
പ്രതീക്ഷകളോടെ 2023 നെ സ്വാഗതം ചെയ്ത് ലോകം. വലിയ ആഘോഷങ്ങളോടെയാണ് ഓരോരുത്തരും പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി റിലീസുകളുമായി പുതുവത്സരത്തെ വരവേൽക്കാൻ ഹോളിവുഡ് സിനിമാ വ്യവസായം തയ്യാറായി കഴിഞ്ഞു. ഡെനിസ് വില്ലെന്യൂവ്, ഗ്രെറ്റ ഗെർവിഗ്, ക്രിസ്റ്റഫർ നോളൻ, അരി ആസ്റ്റർ, റിഡ്ലി സ്കോട്ട്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്നിവരുടെ പുതിയ ചിത്രങ്ങൾ റിലീസിന് തയ്യാറാണ്. 2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഒരു ലിസ്റ്റ് ഇതാ… ജയിംസ് ഗൺ സംവിധാനം ചെയ്യുന്ന ചിത്രം മാർവൽ […]
ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. 2018 , ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താൻ […]