നടി പൂജ ബത്ര വിവാഹിതയായി. വിവാഹ ചിത്രം പങ്കുവെച്ചാണ് താരം വിവാഹ കാര്യം പങ്കുവെച്ചത്. മോഹന്‍ലാല്‍ ചിത്രം ചന്ദ്രലേഖ, മമ്മൂട്ടി ചിത്രം മേഘം, ജയറാം ചിത്രം ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജയെ നമുക്കെല്ലാം സുപരിചിതമാണ്.
കഴിഞ്ഞ ദിവസം താരം തന്റെ പ്രണയം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. നടന്‍ നവാബ് ഷായാണ് പൂജയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് നവാബ് ഷാ. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൂജ വിവാഹ കാര്യം തുറന്ന് പറഞ്ഞത്.
‘അടുത്ത കുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ ഒന്നായി. എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു ഇനിയും എന്തിനാണ് വിവാഹം വൈകിപ്പിക്കുന്നത് എന്ന്. എന്നാല്‍ ഇനിയുള്ള ജീവിതം ഞാന്‍ ചെലവഴിക്കേണ്ടത് നവാബിനൊപ്പമാണ് എന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങുകള്‍ കഴിഞ്ഞു. ഇയാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യും’ പൂജ പറയുന്നു.